മസ്‌കത്ത്: ഇറാനിയന്‍ ദ്വീപ് ആയ ഖിഷമില്‍ നിന്നു മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലേക്കു ഖിഷം എയര്‍ലൈന്‍സ് അടുത്തമാസം 5ന് സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് ഉണ്ടാകുക. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന ദ്വീപാണിത്. കണ്ടല്‍ക്കാടുകള്‍, പച്ചപുതച്ച മലയോരങ്ങള്‍, വിശാല ബീച്ചുകള്‍, ഗ്രാമീണ മേഖലകള്‍ എന്നിവ ഖിഷമിന്റെ പ്രത്യേകതയാണ്.
Post Your Comments