കണ്ണൂര്‍: ഐഎസ്‌ആര്‍ഒ മുന്‍ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ സെന്‍കുമാര്‍ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. ഇത്തരത്തിലൊരാള്‍ കേരളത്തിന്റെ ഡിജിപിയായിരുന്നു എന്നതില്‍ ദുഖിക്കുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത് ഒപ്പം അദ്ദേഹത്തിന് മോഹിച്ച പുരസ്കാരം ലഭിക്കാഞ്ഞതിന്‍റെ അസഹിഷ്ണുതയില്‍ നിന്ന് ഉടലെടുത്തതാണ് ഈ തരത്തിലുളള പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു. സെന്‍കുമാറിന്റെ വാക്കുകള്‍ അപലപനീയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സെന്‍കുമാറിന്റെ പരാമര്‍ശം ഒരു വിഭാഗം നേതാക്കളുടെ അനുമതിയോടെയെന്ന് സംശയമുണ്ടെന്ന് മന്ത്രി എകെ ബാലന്‍ നേരത്തെ പറയുകയുണ്ടായി. . മറിയം റഷീദയോടും,ഗോവിന്ദ ചാമിയോടും ഉപമിക്കേണ്ട ആളല്ല നമ്പി നാരായണനെപ്പോലെ ഒരാളെന്നും മന്ത്രി പറഞ്ഞിരുന്നു. ഇന്ത്യാ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണിത്. പ്രബുദ്ധ കേരളം ഇതിനെതിരെ പ്രതികരിക്കണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു. സംസ്ഥാന നേതൃത്വത്തിന് കഴിയില്ലെങ്കില്‍, ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിക്കണം . ബിജെപിയില്‍ പോയതിനു ശേഷമാണ് സെന്‍കുമാര്‍ ഇങ്ങനെയായതെന്നും എ കെ ബാലന്‍ അഭിപ്രായപ്പെട്ടു.
ഒരു സാധുമനുഷ്യനെ വേട്ടയാടിയത് ആരാണെന്ന് ഇപ്പോള്‍ മനസിലായെന്നായിരുന്നു സെന്‍കുമാറിനെതിരായ ഗണേഷ് കുമാറിന്റെ വാക്കുകള്‍. ആരെക്കുറിച്ചും എന്തും പറയാം എന്ന ഹുങ്കാണ് സെന്‍കുമാറിനെന്നും സെന്‍കുമാറിന്റ മനസിലെ പക ഇനിയും തീര്‍ന്നിട്ടില്ലെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.
Post Your Comments