![](/wp-content/uploads/2019/01/chimpanzee.jpg)
ഷെന്യാങ്ങ്: താമസിക്കുന്ന മുറി സ്വന്തമായി വൃത്തിയാക്കുന്ന ഒരു ചിന്പാന്സിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ താരം. ചൈനയിലെ ഷെന്യാങ്ങ് നഗരത്തിലുള്ള ഒരു മൃഗശാലയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ദിവസവും മൃഗശാല വൃത്തിയാക്കാന്‍ എത്തുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് അത് അതുപോലെ ഈ പെണ് ചിന്പാന്‍സി അനുകരിക്കുകയായിരുന്നെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു.
തന്റെ കൂടിനു ചുറ്റും കിടക്കുന്ന കരിയിലകളും ഭക്ഷണ അവശിഷ്ടങ്ങളുമൊക്കെയാണ് ഈ ചിന്പാന്‍സി അടിച്ചു വാരി സമീപത്തു വച്ചിരിക്കുന്ന വെയ്സ്റ്റ് ബാസ്കറ്റില്‍ ഇടുന്നത്. 18 വയസ് പ്രായമുള്ള ഈ ചിന്പാന്‍സി അടുത്തകാലത്താണ് ഈ വൃത്തിയാക്കല്‍ പരിപാടി തുടങ്ങിയത്. നാലു വയസുള്ള ഒരു കുട്ടിയുടെ ഐക്യു ഈ ചിന്പാന്സിക്കുണ്ടെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്.
Post Your Comments