പുനലൂര്‍: വര്‍ക്ക്‌ഷോപ്പ് നിര്‍മ്മാണത്തെ എതിര്‍ത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടികുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പുനലൂര്‍ സ്വദേശി സുഗതന്റെ മക്കള്‍ക്ക് വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ അനുമതി. വിളക്കുടി പഞ്ചായത്ത് യോഗത്തിലാണ് സുഗതന്റെ മകന് വര്‍ക്ക്‌ഷോപ്പ് തുടങ്ങുന്നതിന് അനുമതി നല്‍കിയത്. അതേസമം അനുമതി വൈകിപ്പിച്ച പഞ്ചായത്ത് നടപടി നേരത്തേ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് പ്രമുഖ മാധ്യമങ്ങളില്‍ വാര്‍ത്ത് വരികയും പഞ്ചായത്ത് അടിയന്തര യോഗം ചേരുകയുമായിരുന്നു.
രണ്ടാഴ്ച മുന്‍പാണ് വര്‍ക്ക്‌ഷോപ്പ് തുടങ്ങുന്നതിന് ആവശ്യമായ ലൈസന്‍സിന് വേണ്ടി സുഗതന്റെ മകന്‍ വിളക്കുടി ഗ്രാമ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഇത് പഞ്ചായത്ത് അധികൃതര്‍ നിഷേധിക്കുകയായിരുന്നു. ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയല്ലെന്നും വയലാണന്നും ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.
സംഭവത്തെ കുറിച്ച് പഞ്ചായത്ത് ഭരണസമിതി പറയുന്നത് ഇങ്ങനെയാണ്.. വര്‍ക്ക്‌ഷോപ്പ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഉടമയുടെ അനുമതി കത്ത് പ്ലാന്‍ എന്നിവ ഇല്ലാതെയാണ് അപേക്ഷ സമര്‍പ്പിച്ചതിനാലാണ് അനുമതി നല്‍കാന്‍ വൈകിയതെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ വിശദീകരണം. അതേസമയം പുതിയ അപേക്ഷ കിട്ടിയ സാഹചര്യത്തില്‍ രണ്ട് ദിവസത്തിനകം ലൈസന്‍സ് നല്‍കുമെന്നും അറിയിച്ചു.
പഞ്ചായത്ത് സെക്രട്ടറിയുടെ വിയോജനകുറിപ്പോടെയാണ് ലൈസന്‍സ് നല്‍കാന്‍ ഭരണസമിതി തീരുമാനിച്ചത്. ലൈസന്‍സ് കിട്ടിയാലുടന്‍ വൈദ്യുതി കണക്ഷനുള്ള അപേക്ഷനല്‍കും.
Post Your Comments