![](/wp-content/uploads/2017/12/AWARD.jpg)
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ 2017 വർഷത്തെ പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾക്കുള്ള അപേക്ഷ തീയതി ഫെബ്രുവരി 15 വരെ നീട്ടി. മികച്ച പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി പത്ര പ്രവർത്തകൻ(മലയാളം), പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി സംഘടന, പരിസ്ഥിതി ഗവേഷകൻ എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്. വിശദാംശങ്ങളും, അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് എൻവയോൺമെന്റ് & ക്ലൈമറ്റ് ചെയ്ഞ്ച്, നാലാംനില, കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471 2326264, ഇ-മെയിൽ: envt.dir@kerala.gov.in
Post Your Comments