തിരുവനന്തപുരം: തലസ്ഥാന നഗരവും തമിഴ്നാടും തമ്മില്‍ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാണ് കരമന കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രാവച്ചമ്ബലം മുതല്‍ കൊടിനട വരെയുള്ള നാലുവരിപാതയുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.
ദേശീയപാത വികസനത്തിനായി കുടിയൊഴിയേണ്ടിവന്നവര്‍ക്ക് നഷ്ടപരിഹാരത്തോടൊപ്പം മൂന്ന് സെന്റ് പട്ടയവും ചടങ്ങില്‍ വച്ച് റവന്യൂ മന്ത്രി കൈമാറി. രണ്ടാം ഘട്ടത്തിനായി 22 കുടുംബങ്ങളെയാണ് ഈ ഘട്ടത്തില്‍ ഒഴിപ്പിച്ചത്.
സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായി ഒരു വര്‍ഷം കഴിയുമ്ബോഴാണ് അഞ്ചര കിലോമീറ്ററില്‍ രണ്ടാംഘട്ട നിര്‍മ്മാണത്തിന് ആരംഭം കുറിക്കുന്നത്. വൈദ്യുത തൂണുകളും കുടിവെള്ള പെപ്പുകളും മാറ്റാതെ നിര്‍മ്മാണോദ്ഘാടനം നടത്തുന്നതിനെതിരെ പ്രതിപക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഈ പ്രവൃത്തികള്‍ യഥാ സമയം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് പറഞ്ഞു
Post Your Comments