കൊല്ലം : ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാധ്യമങ്ങള്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് നടത്തുന്ന പ്രവചനങ്ങളെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ സ്ഥ്ിരമായ മത്സരിക്കാറുള്ള മാവേലിക്കര സീറ്റ് ഇത്തവണ ഇടതുപക്ഷം കെപിഎംഎസ് നേതാവായ പുന്നല ശ്രീകുമാറിന് നല്‍കും എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘പുന്നല ശ്രീകുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെക്കുറിച്ച് എനിക്ക് അറിയില്ല. അതെല്ലാം നിങ്ങള്‍ നിശ്ചയിച്ചതല്ലേ.ഏതായാലും നിങ്ങള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ നേരുന്നു’.എന്നായിരുന്നു ചോദ്യത്തോട് കാനത്തിന്റെ പ്രതികരണം
എല്‍ഡിഎഫില്‍ ഞങ്ങളാരും സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ഞങ്ങളാരെയും തീരുമാനിച്ചിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇടതു സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലിന്റെ സംഘാടകരായ നവോത്ഥാന മൂല്യ സംരക്ഷണ സമിതി വെസ് ചെയര്‍മാനായിരുന്നു പുന്നല ശ്രീകുമാര്‍. ഇതാണ് ഇടതുപക്ഷവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പുന്നലയെ ഇത്തവണ മാവേലിക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഡിഎഫ് താല്‍പ്പര്യപ്പെടുന്നുവെന്ന അഭ്യൂഹം ശക്തമാക്കിയത്.
Post Your Comments