Latest NewsIndiaBusiness

മികച്ച തുടക്കവുമായി ഓഹരി വിപണി : സെന്‍സെക്‌സില്‍ 232 പോയന്റ് നേട്ടം

മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവില്‍ ഓഹരി സൂചികയില്‍ ഇന്ന് മുന്നേറ്റം പ്രകടമായി. സെന്‍സെക്‌സ് 232 പോയന്റ് ഉയര്‍ന്ന് 36427ലും നിഫ്റ്റി 64 പോയന്റ് നേട്ടത്തില്‍ 10914ലിലുമാണ്.

ബിഎസ്ഇയിലെ 896 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 536 ഓഹരികള്‍ നഷ്ടത്തിലുമാണ്. വിപ്രോ, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, ടിസിഎസ്, ഐടിസി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എംആന്റ്എം, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button