കൊല്ലം : കുളത്തുപ്പുഴ കടമാങ്കോട് ആദിവാസി കോളനിയിലെ പ്ലസ് ഒണ്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ദുരുഹതയെന്ന് നാട്ടുകാര്‍. പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ദരും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ക്കായി അന്വേഷണം നടത്തി. ഡോഗ് സ്ക്വാഡും തല്സ്ഥലത്തെത്തിയുരുന്നു.
പെണ്‍കുട്ടി മരിക്കുന്നതിന് മുന്‍പ് ആ സ്ഥലത്തിന്റെ പരിധിയില്‍ എത്തിയ അപരിചിതര്‍, പെണ്‍കുട്ടിയുടെ ചില അടുത്ത സുഹൃത്തുകള്‍ ബന്ധുക്കളായ ചില യുവാക്കള്‍ എന്നിവരെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുന്നുണ്ട് . കഴിഞ്ഞ രണ്ട് ദിവസമായി സ്കൂളില്‍ പോകാതിരുന്ന പെണ്‍കുട്ടി ഇന്നലെ വീടിന് പുറത്ത് പോയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിടുണ്ട്. അഞ്ച് മണിക്കൂര്‍ കൊണ്ടാണ് പൊലീസ് നടപടികള്‍ പൂര്‍ത്തിയായത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
Post Your Comments