വാഷിങ്ടണ്‍:<യു.എസില്‍ ഒരുമാസംനീണ്ട ഭരണസ്തംഭനം രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെയും (എഫ്.ബി.ഐ.) ബാധിക്കുന്നു. അന്വേഷണത്തിന് സഹായമാകുന്ന രഹസ്യവിവരങ്ങളെത്തിക്കുന്ന അനൗദ്യോഗിക സന്ദേശവാഹകര്‍ക്ക് പ്രതിഫലം നല്‍കുന്നതിന് ഭരണസ്തംഭനം തടസ്സം സൃഷ്ടിക്കുന്നുവെന്ന് എഫ്.ബി.ഐ. ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മയക്കുമരുന്നുകേസുകള്‍ തെളിയിക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നതിനും ഏജന്‍സിയുടെ ദൈനംദിന ചെലവുകള്‍ നിര്‍വഹിക്കുന്നതിനും ഭരണസ്തംഭനം തടസ്സമായതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
സാക്ഷികളെ കാണാനുള്ള യാത്രച്ചെലവ്, പരിഭാഷകര്‍ക്കുള്ള വേതനം തുടങ്ങിയവയ്ക്കുള്ള ഫണ്ട് മുടങ്ങിക്കിടക്കുകയാണ്. ഖജനാവ് തുറക്കുന്നത് ഓരോ ദിവസവും വൈകുംതോറും ഏജന്‍സിയില്‍ ഭരണസ്തംഭനമുണ്ടാക്കുന്ന തടസ്സങ്ങള്‍ വര്‍ധിക്കുമെന്നും അത് ആഗോളതലത്തിലെ തങ്ങളുടെ ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും എഫ്.ബി.ഐ. ഏജന്റുമാരുടെ സംഘടനാ (എഫ്.ബി.ഐ.എ.എ.) പ്രസിഡന്റ് ടോം ഒ കോണര്‍ പറഞ്ഞു.
Post Your Comments