KeralaLatest News

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല : പരീക്ഷകള്‍ രാവിലെയും ഉച്ച കഴിഞ്ഞും

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഈ വര്‍ഷവും രാവിലെയും ഉച്ചകഴിഞ്ഞുമായി നടത്താന്‍ തീരുമാനം. രണ്ടു പരീക്ഷകളും ഒരേ സമയത്ത് തന്നെ നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും മാറ്റം വേണ്ടെന്നാണ് നിലപാട്. കഴിഞ്ഞ ദിവസം നടന്ന ക്യുഐപി മോണിറ്ററിംഗ് യോഗത്തിലാണ് തീരുമാനം.

ഒരേ സമയം ഇത്രയധികം വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് ഇരുത്താനുള്ള സൗകര്യമില്ലെന്ന് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്‍വര്‍ഷങ്ങളിലെ പോലെതന്നെ പരീക്ഷാക്രമം തുടരാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ 243 ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും 66 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും രണ്ടു പരീക്ഷകളും ഒരേ സമയത്ത് നടത്താനുള്ള സൗകര്യമില്ലെന്ന് അറിയിച്ചു.

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 നു ആരംഭിച്ച് 28 ന് അവസാനിക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 18 മുതല്‍ 27 വരെ നടത്തും. വെള്ളിയാഴ്ച്ചകളില്‍ പരീക്ഷ രാവിലെ 9.30 മുതലും അല്ലാത്ത ദിവസങ്ങളില്‍ പത്തിനുമായിരിക്കും ആരംഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button