തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ദേശീയ നേതാക്കള്‍ കേരളത്തില്‍ മത്സരിച്ചേക്കും. ഇടതു പിന്തുണയുള്ള ബിജെപിയിതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാത്രം ശക്തമായ നേതൃത്വം സിപിഎമ്മിന് പാര്‍ലമെന്റില്‍ ഉണ്ടാവണം എന്ന ലക്ഷ്യം വെച്ചാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട് എന്നിവരാണ് കേരളത്തില്‍ മത്സരിക്കുവാന്‍ എത്തിയേക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട് . കൊല്ലം, ആലപ്പുഴ, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളിലേതെങ്കിലുമാകും ദേശീയ നേതാക്കള്‍ മത്സരിക്കുക. കേന്ദ്ര കമ്മിറ്റി അംഗമായ വിജു കൃഷ്ണനും മത്സരിച്ചേക്കുമെന്ന് പറയപ്പെടുന്നു. പ്രകാശ് കാരാട്ടിന്റെ ജന്മസ്ഥലമായ പാലക്കാട്ട് തന്നെ അദ്ദേഹത്തെ മത്സരിപ്പിക്കുന്നതും പരിഗണിക്കുന്നുണ്ട്.
Post Your Comments