Latest NewsIndia

സാമ്പത്തിക സംവരണം ഭരണഘടനാപരമായി നിലനില്‍ക്കില്ല: ജസ്റ്റിസ് ചെലമേശ്വര്‍

മുംബൈ: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണം ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജെ. ചെലമേശ്വര്‍. സാമൂഹിക- വിദ്യാഭ്യാസ മേഖലകളില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കു സംവരണം നല്‍കാനാണ് ഭരണഘടന പാര്‍ലമെന്റിനെയും നിയമസഭയെയും അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നത് സാധുവല്ല. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സംവരണം കോടതി കടക്കുമോ എന്നു കാത്തിരിരുന്നു കാണാം. ഭരണഘടന ഇതിന് സാധുത നല്‍കുന്നില്ല എന്ന് എനിക്ക് പറയാന്‍ കഴിയും- ചെലമേശ്വര്‍ പറഞ്ഞു.

എട്ട് ലക്ഷത്തിനു താഴെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് സാമ്പത്തിക സംവരണ ബില്‍. 50 ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പത്ത് ശതമാനം കൂടി ഉയര്‍ത്തി 60 ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button