KeralaLatest News

അട്ടപ്പാടിയില്‍ കുട്ടികള്‍ക്കായി ഉദ്യാനം ഒരുങ്ങുന്നു

അഗളി :ശിരുവാണി പുഴയോരത്ത് കുട്ടികള്‍ക്കായി ഉദ്യാനം ഒരുങ്ങുന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷവും അഗളി പഞ്ചായത്ത് 10 ലക്ഷം രൂപയും ചെലവഴിച്ചാണ് ഉദ്യാനം നിര്‍മിക്കുന്നത്. പുഴയുടെ നീരൊഴുക്കിനെ ബാധിക്കാതെയും മരങ്ങള്‍ സംരക്ഷിച്ചുമാണ് നിര്‍മാണം. സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി കാടുമൂടി കിടന്ന സ്ഥലമാണ് മനോഹരമായ പാര്‍ക്കായി മാറുന്നത്.

അട്ടപ്പാടിയില്‍ തദ്ദേശ സ്ഥാപനം കുട്ടികള്‍ക്കായി നിര്‍മിക്കുന്ന ആദ്യത്തെ ഉദ്യാനമാണിത്. ഇവിടെ പുഴ പുറമ്പോക്ക് വലിയ തോതില്‍ സ്വകാര്യ വ്യക്തി കൈയേറിയിട്ടുണ്ട്. ഉദ്യാനം പൂര്‍ത്തിയാവുന്നതോടെ കൈയേറ്റവും തിരിച്ചുപിടിക്കാനാവും. ഉദ്യാന നിര്‍മാണത്തിനെതിരെ ചിലര്‍ ഗൂഢാലോചന നടത്തുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുണ്ട്.

പുറമ്പോക്ക് കൈയേറി തെങ്ങിന്‍ തോട്ടവും നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തുന്നവരാണിതിന് പിന്നില്‍. ശിരുവാണി,ഭവാനി പുഴകളുടെ തീരങ്ങള്‍ വ്യാപകമായി കൈയേറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button