KeralaLatest News

സർക്കാരിന്‍റെ അറിവോടെയാണ് ബിന്ദുവും കനക ദുര്‍ഗയും ശബരിമലയില്‍ എത്തിയതെന്ന് പത്തനംതിട്ട എസ് പിയുടെ സത്യവാങ്മൂലം

കൊച്ചി: ബിന്ദുവും കനക ദുര്‍ഗയും സര്‍ക്കാരിന്‍റെ അറിവോടെയാണ് ശബരിമല ദര്‍ശനം നടത്തിയതെന്ന് പത്തനംതിട്ട എസ് പി യുടെ സത്യവാങ്മൂലം . പമ്പയിൽനിന്നു സന്നിധാനത്തേക്കു നാല് പോലീസുകാർ സുരക്ഷ നൽകിയെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ദർശനത്തിനെത്തിയ യുവതികളുടെ സുരക്ഷ മുന്‍കൂട്ടി കണ്ടാണ് സുരക്ഷക്കായി ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ സിവില്‍ വേഷം ധരിച്ചിരുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

വിഐപി ഗേറ്റിലൂടെ യുവതികളെ ശ്രീകോവിലിലേക്ക് കൊണ്ടുപോയത് പ്രതിഷേധക്കാരെ ഒഴിവാക്കാനെണെന്നും പത്തനംതിട്ട എസ് പി സന്നിധാനത്തെത്തി നിരീക്ഷക സമിതിയെ കാണാതിരുന്നത് തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കാനുള്ള ചുമതല ഉണ്ടായതിനാലാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു ഹൈക്കോടതി നിരീക്ഷക സമിതിയോട് അനാദരവ് കാട്ടിയിട്ടില്ലെന്നും എസ് പി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button