കിടിലൻ ഓഫറുമായി ആപ്പിൾ. ഐഫോണില്‍ എടുക്കുന്ന മികച്ച ഫോട്ടോകൾ കമ്പനിയുടെ ബോര്‍ഡുകളിലും പരസ്യങ്ങളിലുമെല്ലാം പ്രദര്‍ശിപ്പിക്കുന്ന പദ്ധതിക്ക് കമ്പനി തുടക്കമിട്ടു. അതിനാൽ ഐഫോൺ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഈ മത്സരത്തിൽ പങ്കെടുക്കാൻ തയാറായിക്കൊള്ളൂ.
മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവർ ഐ ഫോണില്‍ പകര്‍ത്തിയ ഫോട്ടോകള്‍#Shot-on-iPhone-Challenge എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുക. ശേഷം തിരഞ്ഞെടുക്കപ്പെടുന്ന പത്ത് ഫോട്ടോകൾ ലോകത്തെമ്പാടുമുള്ള വിവിധ പരസ്യ ബോര്‍ഡുകളില്‍ പ്രദർശിപ്പിക്കും.
10 പേരടങ്ങുന്ന പ്രത്യേക ജൂറിയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. ഈ മത്സരത്തിന്റെ ഭാഗമാകുന്ന ഫോട്ടോകളുടെ എല്ലാ വിധത്തിലുമുള്ള കോപ്പി റൈറ്റ്സും ആപ്പിളിന് സ്വന്തമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Post Your Comments