തിരുവനന്തപുരം: ഇക്കൊല്ലത്തെ തോപ്പില്‍ രവി പുരസ്‌ക്കാരം ബി.മുരളിയുടെ ‘ബൈസിക്കിള്‍ റിയാലിസം’ എന്ന കഥാസമാഹാരത്തിന് ലഭിച്ചു. കെ.വി.മോഹന്‍കുമാര്‍, വി.ജെ.ജയിംസ്, ഡോ.അജയപുരം ജ്യോതീഷ് കുമാര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ്് അവാര്‍ഡ് കൃതി തെരഞ്ഞെടുത്തത്. പതിനായിരത്തിയൊന്ന് രൂപയും പ്രശംസാ പത്രവും ആര്‍ട്ടിസ്റ്റ് ദത്തന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങിയതാണ് അവാര്‍ഡ്. തോപ്പില്‍ രവിയുടെ 29-ാം ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി എട്ടിന് കൊല്ലം റോട്ടറി ഹാളില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പ്രമുഖ എഴുത്തുകാരന്‍ കെ.വി.മോഹന്‍കുമാര്‍ അവാര്‍ഡ് സമ്മാനിക്കും. അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം പി.സി.ചാക്കോ ഉദ്ഘാടനം ചെയ്യും
Post Your Comments