Latest NewsKerala

ലോകത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മൂന്ന് ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്; ആരോഗ്യമന്ത്രി കെ കെ ഷൈലജ

കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഓഖി, നിപ, പ്രളയം എന്നിവയെ കേരളത്തിന് അതിജീവിക്കാനായി.

ലോകത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മൂന്ന് ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. ‘കേരളത്തിലെ ദുരന്ത നിവാരണവും പ്രളയ ദുരിതാശ്വാസവും രക്ഷാപ്രവര്‍ത്തനങ്ങളും’ എന്ന വിഷയത്തിൽ ദുബായില്‍ നടന്ന ദുബായ് ഹെല്‍ത്ത് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തിയപ്പോൾ ആണ് മന്ത്രിയുടെ പരാമർശം. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഓഖി, നിപ, പ്രളയം എന്നിവയെ കേരളത്തിന് അതിജീവിക്കാനായി. വികസിത രാജ്യങ്ങള്‍ക്ക് പോലും മാതൃകയായ കേരളത്തിന്റെ ആരോഗ്യ പുനര്‍നിര്‍മ്മാണത്തിന് ലോക രാജ്യങ്ങളുടെ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

കേവലം കേരളത്തെ പുനസൃഷ്ടിക്കുകയല്ല ചെയ്യുന്നത്. നവോത്ഥാനത്തിന്റെ പുത്തന്‍ സംവിധാനങ്ങളോടെയുള്ള നവകേരളമാണ് സൃഷ്ടിക്കുന്നത്. അതിനായി ലോകത്തിലെ എല്ലായിടത്തുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടേയും മറ്റുള്ളവരുടേയും സഹായം ആവശ്യമാണ് എന്നും മന്ത്രി വ്യക്തമാക്കി. തിരിച്ചുവരാനുള്ള കഴിവും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളും ആരോഗ്യ വകുപ്പിന്റെ പങ്കും പരീക്ഷിക്കപ്പെടുകയാണ് ചെയ്തത്. എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവയെയെല്ലാം കേരളം തരണം ചെയ്തു.

ഈ മൂന്ന് ദുരന്തങ്ങളിലും ആരോഗ്യ വകുപ്പിന്റെ പങ്ക് വളരെ വലുതായിരുന്നു. ആരോഗ്യ വകുപ്പിന്റെ ഏകോപനത്തിലൂടെയും മികച്ച ചികിത്സകളിലൂടെയും ആയിരക്കണക്കിന് ആള്‍ക്കാരെയാണ് ജീവിത്തിലേക്ക് തിരികെക്കൊണ്ടു വരാന്‍ ആരോഗ്യ വകുപ്പിനായത്.

പ്രളയാനന്തരമുണ്ടായ പകര്‍ച്ച വ്യാധികളെ ഫലപ്രദമായി കേരളത്തിന് പ്രതിരോധിക്കാന്‍ കഴിഞ്ഞു എന്നത് ആരോഗ്യ വകുപ്പിന്റെ വലിയ നേട്ടമാണ്. വ്യക്തമായ പ്ലാനിംഗും ശക്തമായ പ്രവര്‍ത്തനങ്ങളും ഏകോപനവുമാണ് പ്രളയാനന്തര പകര്‍ച്ചവ്യാധികളില്‍ നിന്നും രക്ഷപ്പെടാന്‍ കേരളത്തെ സഹായിച്ചത്. ആരോഗ്യ രംഗത്ത് കേരളം മറ്റു പല വികസിത രാജ്യങ്ങളോടും കിടപിടിക്കാവുന്ന തരത്തിലേക്ക് ഉയര്‍ന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. പ്രളയാനന്തരമുണ്ടായ ഏറ്റവും വലിയ വിപത്ത് പകര്‍ച്ചവ്യാധികളുടെ വന്‍തോതിലുള്ള വ്യാപനമായിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ട് എല്ലാ പ്രതിരോധ നടപടിക്രമങ്ങളും സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞത് വലിയ നേട്ടമായി എന്നും മന്ത്രി കെ കെ ഷൈലജ പറഞ്ഞു.

https://www.facebook.com/kkshailaja/photos/a.1158510137570299/2087000898054547/?type=3&__xts__%5B0%5D=68.ARAS8CFaQK_p-lBADvkhoGRaET7XjlTv5JueMWi0L0eFrdxMZwUTfj2SCPY5jE_-klxzB9zFwnEySOJ5OaJZ5HeZzxRFXVG1P1dp_HLTJT2y3j4MY5itx25JqmpyFdtqzgt32JGfU8RHqXfCaTSmGv7_WBWZKrysYgUDuLU4yWSI2pTP_MSAASXYzpLZmGDnBBSP4vzifjmEi-CSsjuxETw6IroWPxm11SAL7N-ipxp9ps84vOpdx7zBytKcIgB6tGPmOM3LKUhmwb38Wjyzk3I6wjj0FAV-vkx7GBkDbW0Lyf9c_LsouYi6Ao1enXqRRjDnRWYMCQY4weH_IHmzuCYRTw&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button