ഓസ്ട്രേലിയ; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂടിന് സാക്ഷ്യം വഹിച്ച് ഓസ്‌ട്രേലിയ . താപനില 46 ഡിഗ്ര സെല്‍ഷ്യസിലെത്തിയതോടെ നിരവധി പേര്‍ക്ക് പൊള്ളലേറ്റു. വ്യാപാരസ്ഥാപനങ്ങളും പൊതു ഇടങ്ങളുമെല്ലാം ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. ഇതോടെ, മിക്കവാറും സ്ഥാപനങ്ങള്‍ ആഴ്ചയിലെ ശേഷിക്കുന്ന ദിനങ്ങളില്‍ അവധി പ്രഖ്യാപിച്ച് ജീവനക്കാരെ വീട്ടിലേക്ക് പറഞ്ഞയച്ചു.
ന്യൂ സൗത്ത് വെയ്ല്‍സ്, സൗത്ത് ഓസ്ട്രേലിയ, ക്വീന്‍സ്ലന്‍ഡ്, നോര്‍ത്തേണ്‍ ടെറിറ്ററി എന്നിവിടങ്ങളിലാണ് ചൂട് ഏറ്റവും കഠിനം.
താപനില 35 ഡിഗ്രി സെല്‍ഷ്യസിലെത്തുമ്പോള്‍ ജോലി അവസാനിപ്പിക്കുന്ന രീതിയിലാകണം തൊഴിലാളികള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടുത്ത ചൂടില്‍ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കരുതെന്ന് തൊഴിലുടമകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്‍സ്ട്രക്ഷന്‍, ഫോറസ്ട്രി, മൈനിങ്, ഇലക്ട്രിസിറ്റി തുടങ്ങി തുറസ്സായ പ്രദേശത്ത് ജോലി ചെയ്യേണ്ടിവരുന്ന വിവിധ മേഖലകളിലുള്ള തൊഴിലാളികള്‍ക്കാണ് മുന്നറിപ്പ് നല്‍കിയിട്ടുള്ളത്.
Post Your Comments