തിരുവനന്തപുരം: കേരളത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കാന്‍ വരുമാന പരിധി താഴ്ത്തുമെന്ന് മന്ത്രി എ.കെ ബാലന്‍. കേന്ദ്രസ്ഥാപനങ്ങളിലെ സാമ്പത്തിക സംവരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഉദ്യോഗത്തിനും വിദ്യാഭ്യാസ പ്രവേശനത്തിനും ചട്ടം രൂപീകരിക്കുമെന്നും വരുമാനപരിധി സംബന്ധിച്ച് എല്‍ഡിഎഫ് തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ആദായനികുതി അടയ്ക്കുന്നവര്‍ക്കും ഉയര്‍ന്ന ശമ്പളമുളളവര്‍ക്കും സാമ്പത്തിക സംവരണ ആനുകൂല്യം നല്‍കേണ്ടതില്ല. ആ വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ആനൂകൂല്യം ലഭ്യമാക്കും. ഇതിനായി സ്റ്റേറ്റ് സബോര്‍ഡിനേറ്റ് റൂളിലും കെഇആറിലും ഭേദഗതി വരുത്തും. സംസ്ഥാനത്ത് ആരംഭിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ മൂന്നു സ്ട്രീമിലും സംവരണം നടപ്പിലാക്കുമെന്നും നിലവിലെ ചട്ടങ്ങളില്‍ എന്തെങ്കിലും പോരായാമയുണ്ടെങ്കില്‍ പരിഹരിക്കുമെന്നും സംവരണ ക്വോട്ട അനുസരിച്ച് ലഭിക്കേണ്ട വിഹിതത്തില്‍ എന്തെങ്കിലും കുറവുണ്ടായാല്‍ തിരുത്താന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.
Post Your Comments