Latest NewsKerala

വ​നി​ത​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷക്ക് മുന്‍ഗണന; ഇ​ന്ത്യ-​കു​വൈ​ത്ത് ഗാ​ര്‍​ഹി​ക തൊ​ഴി​ല്‍ ക​രാ​റി​ന് കേ​ന്ദ്ര അം​ഗീ​കാ​രം

ന്യൂ​ഡ​ല്‍​ഹി :  കു​വൈ​ത്തി​ല്‍ ജോലിചെയ്യുന്ന 9 ല​ക്ഷം ഇ​ന്ത്യ​ക്കാ​രില്‍ മൂ​ന്നു ല​ക്ഷം ഗാ​ര്‍​ഹി​ക തൊ​ഴി​ലാ​ളി​കളാണ് ഇവരില്‍ 90,000 പേ​രും വ​നി​ത​കള്‍. കുവെെറ്റിലുളള വ​നി​ത​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഗാ​ര്‍​ഹി​ക തൊ​ഴി​ലാ​ളി​ക​ളുടെ പൂര്‍ണ്ണ സുരക്ഷ ലക്ഷ്യമിട്ടാണ് ഗാ​ര്‍​ഹി​ക തൊ​ഴി​ല്‍ ക​രാ​റി​ന് കേ​ന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. തൊ​ഴി​ല്‍ വ്യ​വ​സ്ഥ​ക​ളു​ടെ സു​താ​ര്യ​ത, തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​ധി തു​ട​ങ്ങി എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും ഉ​റ​പ്പു വ​രു​ത്തു​ന്ന​താ​ണ് ക​രാ​റെ​ന്ന് മ​ന്ത്രി​സ​ഭ തീ​രു​മാ​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച കേ​ന്ദ്ര നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് പ​റ​ഞ്ഞു .

ഇ​രു രാ​ജ്യ​ങ്ങ​ളും സം​യു​ക്ത സ​മി​തി രൂ​പീ​ക​രി​ച്ചാ​ണ് ക​രാ​ര്‍ വ്യ​വ​സ്ഥ​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത്. അ​ഞ്ചു വ​ര്‍​ഷം കാ​ലാ​വ​ധി​യി​ലും അ​തി​ന് ശേ​ഷം ത​നി​യെ പു​തു​ക്കാ​വു​ന്ന​തു​മാ​യ സം​വി​ധാ​ന​ത്തി​ലാ​ണ് ക​രാ​ര്‍ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ-​കു​വൈ​ത്ത് ഗാ​ര്‍​ഹി​ക തൊ​ഴി​ല്‍ ക​രാ​റി​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജും കു​വൈ​ത്ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് സ​ബാ​ഹ് അ​ല്‍ ഖാ​ലി​ദ് അ​ല്‍ സ​ബാ​ഹും മു​ന്‍​പ് ഒ​പ്പു വെ​ച്ചി​രു​ന്നു. ​

shortlink

Related Articles

Post Your Comments

Related Articles


Back to top button