NewsIndia

കനത്ത മഞ്ഞ് വീഴ്ച; ഗൂഡല്ലൂരില്‍ പച്ചക്കറി കൃഷി നാശം

 

ഗൂഡല്ലൂര്‍: രണ്ടാഴ്ച്ചയായി തുടരുന്ന മഞ്ഞ് വീഴ്ച്ചയില്‍ നീലഗരിയിലെ പച്ചക്കറി കൃഷി നശിക്കുന്നു. ഉരുളക്കിഴങ്ങ്, ക്യാബേജ് , ക്യാരറ്റ്, മുളങ്കി , ബീറ്റ്റൂട്ട് എന്നിവയാണ് നീലഗിരിയിലെ പ്രധാന വിളകള്‍. മഞ്ഞ് വീഴ്ച്ചയില്‍ ഹെക്ടര്‍ കണക്കിന് പച്ചക്കറി കൃഷിയാണ് നശിക്കുന്നത്. രാത്രിയില്‍ ശക്തമായ മഞ്ഞ് വീഴ്ച്ചയും പകല്‍ കനത്ത ചൂടുമാണിപ്പോള്‍. മഞ്ഞ് വീണ പച്ചക്കറി വിളകള്‍ പകല്‍ വെയില്‍ കൊള്ളുന്നതോടെ കരിഞ്ഞുണകയായണ്.

വന്യജീവി ആക്രമണവും വാഹാനപകടവും കാരണം രാത്രി പച്ചക്കറി വിളവെടുപ്പ് കലക്ടര്‍ നിരോധിച്ചിരുന്നു. ഇതു കാരണം അതിരാവിലെ കനത്ത മഞ്ഞ് വീഴ്ച്ച സഹിച്ചാണ് കര്‍ഷകര്‍ പച്ചക്കറി വിളവെടുപ്പ് നടത്തുന്നത്.  ഊട്ടി, നടുവട്ടം, കോത്തഗിരി, മഞ്ചൂര്‍, എമറാള്‍ഡ്, എച്ച്.പി.എഫ്, കാന്തല്‍ അടക്കം ജില്ലയിലെ പച്ചക്കറി കര്‍ഷകര്‍ കൃഷി നശിച്ചതിന്റെ നിരാശയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button