ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരിഷ്‌കരിച്ച തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍. ഇതോടെ ഗൂഗിളിലെ പരസ്യങ്ങള്‍ക്കുള്ള പ്ലാറ്റ്‌ഫോമുകള്‍ ആരൊക്കെ വാങ്ങുന്നു ഇതിനായി എത്ര രൂപ ചെലവഴിച്ചു തുടങ്ങിയവയെക്കുറിച്ചുള്ള സമഗ്ര വിവരം ലഭിക്കും.
പരിഷ്‌കരിച്ച തിരഞ്ഞെടുപ്പ് പരസ്യ നയം അനുസരിച്ച് പരസ്യദാതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ടു നല്‍കുന്നതോ അല്ലെങ്കില്‍ കമ്മീഷന്‍ ചുമതലപ്പെടുത്തുന്നതോ ആയ ഏജന്‍സി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടിവരും. തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ വരുന്നതിന് മുമ്പായി ഗൂഗിള്‍ ഈ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കും.
ഫെബ്രുവരി 14 മുതലാണ് പരസ്യദാതാക്കളുടെ പരിശോധന ആരംഭിക്കുന്നത്. ഫെബ്രുവരി 20 മുതല്‍ പോളിസി നടപ്പിലാക്കാന്‍ തുടങ്ങും. മാര്‍ച്ചില്‍ കമ്പനി ഇന്ത്യ-നിര്‍ദ്ദിഷ്ട ‘പൊളിറ്റിക്കല്‍ അഡ്വര്‍ടൈസിംഗ് ട്രാന്‍സ്‌പേരന്‍സി’ റിപ്പോര്‍ട്ട് അവതരിപ്പിക്കും. രണ്ടായിരത്തി പത്തൊമ്പതില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചും അതിനെ ശക്തിപ്പെടുത്തുന്ന പിന്തുണ തുടരുന്നതിനെക്കുറിച്ചും തങ്ങള്‍ ചിന്തിക്കുന്നുണ്ടെന്ന് ഗൂഗിള്‍ ഇന്ത്യ, പബ്ലിക് പോളിസി ഡയറക്ടര്‍ ചേതന്‍ കൃഷ്ണസ്വാമി പറഞ്ഞു
Post Your Comments