![alphones kannanthanam,](/wp-content/uploads/2018/07/alphons.png)
പത്തനംതിട്ട: ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സീറ്റ് ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി മന്ത്രി മുന്നോട്ട്് വന്നത്. തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുണ്ടെങ്കിലും മത്സരിക്കില്ലെന്ന് കണ്ണന്താനം വ്യക്തമാക്കി. അതേസമയം പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട സീറ്റ് വിജയ സാധ്യതയുള്ള മണ്ഡലമാണെന്നും തന്റെ അയല്‍ നാടായതിനാല്‍, താന്‍ പത്തനംതിട്ടയില്‍ എപ്പോഴും ഉണ്ടാകുമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ട സീറ്റിനായി ബി.ഡി.ജെ.എസ് നേരത്തെ അവകാശവാദം ഉന്നയിച്ചിരുന്നു. എട്ടു സീറ്റുകളാണ് ബിഡിജെഎസ് ആവശ്യപ്പെട്ടിരിക്കു ന്നത്.
ആറു സീറ്റുകളേ തങ്ങള്‍ക്ക് നല്‍കുകയുള്ളുവെങ്കില്‍ പത്തനംതിട്ട, തൃശൂര്‍ സീറ്റുകള്‍ വേണമെന്ന് ബിഡിജെഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന രാഷ്ട്രീയനേട്ടം മുതലെടുക്കാന്‍ ശക്തികേന്ദ്രങ്ങളായ ഇവയില്‍ ഏതെങ്കിലും വിട്ടുതരണമെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.
Post Your Comments