ബദിയടുക്ക: പശുക്കളെ മോഷ്ടിച്ചു കടത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റു ചെയ്തു. കടമ്ബളയിലെ അബ്ദുല്‍ യാസീദിനെ (24)യാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. ചിമ്മിനിയടുക്കയിലെയും ഏണിയാര്‍പ്പിലെയും രണ്ട് വീടുകളില്‍ വളര്‍ത്തിയിരുന്ന പശുക്കളെയാണ് സംഘം മോഷ്ടിച്ചു കടത്തിയത്. കേസില്‍ പ്രതിയായ ഗാളിമുഖ സ്വദേശിയും പൊവ്വലില്‍ താമസക്കാരനുമായ മുഹമ്മദ് സമ്ബത്തിനെ (34) നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
പശു മോഷണവുമായി ബന്ധപ്പെട്ട് വീട്ടമ്മ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതോടെ നിരവധി പേരുടെ വീടുകളില്‍ നിന്നും പശുക്കള്‍ മോഷണം പോയതായി പോലീസ് കണ്ടെത്തി. വലിയൊരു സംഘം തന്നെ പശു മോഷണത്തിനു പിന്നിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സംഘത്തെ കുടുക്കാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Post Your Comments