എല്ലാ ധാരകളിലും സംവരണം ഉറപ്പാക്കുന്ന രീതിയില്‍ ഭേദഗതി കൊണ്ടുവരുമെന്ന് നിയമവകുപ്പ് മന്ത്രി എ.കെ ബാലന് അറിയിച്ചു. തസ്തിക മാറ്റത്തില്‍ സംവരണം നല്കാന് കഴിയില്ലെന്ന് നിലപാട് മാറ്റിയാണ് സര്‍ക്കാരിന് പുതിയ തീരുമാനം. കേരള ഭരണ സര്‍വീസില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന രണ്ടും മൂന്നും ധാരകളില്‍ കൂടി സംവരണം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതിനായി പ്രത്യേക ചട്ടങ്ങളില്‍ മാറ്റം വരുത്തും. പൊതുപ്രവേശനമുള്ള ആദ്യത്തെ ധാരയില്‍ ഉള്ളത് പോലെ പട്ടിക ജാതി പിന്നാക്ക വിഭാഗങ്ങള്‍ക്ക് രണ്ടും മൂന്നും ധാരയിലും സംവരണം ഉറപ്പുവരുത്തും. സംവരണം ആവശ്യപ്പെട്ട് ദലിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രക്ഷോഭം ശക്തമാക്കിയ സാഹചര്യമാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റത്തിലെന്നാണ് സൂചന.
Post Your Comments