തിരുവനന്തപുരം: എസ് എ ടി ആശുപത്രി മോടിപിടിപ്പിക്കാനുള്ള അഞ്ച് കോടിയുടെ നവീകരണപദ്ധതിക്ക് ഭരണാനുമതി. 1945 ല്‍ രാജകുടുംബം സ്ഥാപിച്ച ഈ ആശുപത്രിയിൽ അന്നത്തെ കാലത്ത് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഇതാദ്യമായാണ് ഇത്രയും വിപുലമായി നവീകരിക്കുന്നത്. ടൈൽസ് പാകുക, വാതിലുകള്‍ ,ജനാലകള്‍ എന്നിവ ഉൾപ്പെട്ട തടിപ്പണികള്‍, കെട്ടിടത്തിന്റെ ബലക്ഷയം മാറ്റി അനുയോജ്യമായ വിധത്തില്‍ പ്ലാസ്റ്റര്‍ ചെയ്യുക, പെയിന്റിങ്, വാട്ടര്‍ സപ്ലൈ ലൈന്‍, ടോയ്‍ലെറ്റുകള്‍ തുടങ്ങിയവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും നവീകരണം എന്നിവയ്ക്കുമായാണ് അഞ്ച് കോടി രൂപ അനുവദിച്ചിരിക്കുന്നത്.
പുതിയതായി നിർമ്മിച്ച മാതൃ ശിശു മന്ദിരത്തിന്റെ തുടര്‍ന്നുള്ള രണ്ടു നിലകളും പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുകയാണ്. മാസ്റ്റര്‍ പ്ലാനിങ്ങിന്റെ ഭാഗമായി എസ് എ ടി യില്‍ പുതിയ ബ്ലോക്കും കൂടുതല്‍ സൗകര്യങ്ങളും ഉടന്‍ തന്നെ സജ്ജമാക്കും.
Post Your Comments