KeralaNews

തെയ്യത്തെ അറിയാന്‍ അണ്ടലൂര്‍ കാവില്‍ മ്യൂസിയം

തിരുവനന്തപുരം: തെയ്യത്തിന്റേയും തിറയുടേയും ഉത്സവലഹരിയാണ് ഉത്തരമലബാര്‍. ജാതി-മത വ്യത്യാസങ്ങളില്ലാതെ ഒരു ജനതയാകെ ഏറ്റെടുക്കുന്ന ആഘോഷം. തെയ്യവും തിറയും കാണാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നു പോലും വിനോദ സഞ്ചാരികളും എത്താറുണ്ട്. ഈ തെയ്യക്കാലത്ത് ഉത്തര മലബാറില്‍ ഒരു തെയ്യം പെര്‍ഫോമിംഗ് മ്യൂസിയം സംസ്ഥാനസര്‍ക്കാര്‍ നാടിന് സമര്‍പ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രശസ്തമായ അണ്ടല്ലൂര്‍ കാവിലാണ് തെയ്യകോലങ്ങളെ അടുത്തറിയാന്‍ തെയ്യം മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള അണ്ടല്ലൂര്‍ കാവിന്റെ തനിമ ഒട്ടും ചോരാതെയാണ് തെയ്യം അനുഷ്ഠാന വ്യാഖ്യാന സമുഛയം ഉള്‍പ്പെടെ നിര്‍മ്മിച്ചിരിക്കുന്നത്. പരമ്പരാഗത വാസ്തു ശില്‍പ മാതൃകയിലാണ് നിര്‍മ്മാണം. മ്യൂസിയത്തിനൊപ്പം അതിഥി മന്ദിരവും തയ്യാറാക്കിയിട്ടുണ്ട്. ഒപ്പം വിശാലമായ ഊട്ടു പുരയും. തീര്‍ത്ഥാടക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടിയിലേറെ രൂപ ചെലവഴിച്ചാണ് മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്.

അണ്ടല്ലൂരിലെ പരിസ്ഥിതിയെ രൂപപ്പെടുത്തിയ കാവുകളെ സംരക്ഷിക്കാനും സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാവുകളേയും ജൈവ വൈവിധ്യത്തെയും കുറിച്ച് പഠിക്കാന്‍ ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തലശേരി പൈതൃക നഗരം പദ്ധതിയിലും അണ്ടല്ലൂര്‍ കാവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button