മറയൂര്‍: ജല്ലിക്കെട്ട് തമിഴ്‌നാടിന്റെ ആഘോഷമാണെന്നാണല്ലോ പൊതുവേ മലയാളികളുടെ ധാരണ. എന്നാല്‍ കേരളത്തിലെ ഒരു ഗ്രാമത്തിലും ആവേശപൂര്‍വ്വം ജെല്ലിക്കെട്ട് നന്നു വരുന്നുണ്ടെന്നറിഞ്ഞാലോ. പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് ഇടുക്കിയിലെ വട്ടവട ഗ്രാമത്തിലെ തലവാസല്‍ എന്ന പ്രദേശത്താണ് പതിറ്റാണ്ടുകളായി ജെല്ലിക്കെട്ട് നടന്നു വരുന്നത്. മൂന്നാറില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയുമാണ് അതിര്‍ത്തി ഗ്രാമമായ തലവാസല്‍ .
മാട്ടുപ്പൊങ്കല്‍ ദിവസമാണ് തമിഴ്‌നാട്ടിലും കേരളത്തിലെ അതിര്‍ത്തി ഗ്രാമമായ വട്ടവടയിലും ജല്ലിക്കെട്ട് അരങ്ങേറുന്നത്.450 വര്‍ഷങ്ങള്‍ക്ക് മുമ്പ് മധുരയില്‍നിന്ന് തമ്പുരാന്‍ചോലവഴി മറയൂര്‍ മലനിരകളില്‍ എത്തിച്ചേര്‍ന്നവരുടെ പിന്‍മുറക്കാരാണ് വട്ടവട നിവാസികള്‍. ഇവിടെ എത്തിച്ചേര്‍ന്നിട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും തമിഴ്‌നാടന്‍ ഗ്രാമങ്ങളുടെ തനിപ്പകര്‍പ്പാണ് കാളയെ ഓടിക്കുക എന്ന അര്‍ഥം വരുന്ന മഞ്ചുവിരട്ട് എന്ന വാക്കാണ് ഉപയോഗിക്കുന്നത്.
തമിഴ്‌നാട്ടിലും വര്‍ഷങ്ങള്‍ക്കു മുമ്പ് മഞ്ചുവിരട്ട് എന്നാണ് ജല്ലിക്കെട്ട് അറിയപ്പെട്ടിരുന്നത്. തമിഴ്‌നാട്ടില്‍ പ്രചാരത്തിലുള്ള മൂന്ന് ജല്ലിക്കെട്ട് രീതിയാണ് വടി മഞ്ചുവിരട്ട്, വായോലി വിരട്ട്, വടം മഞ്ചുവിരട്ട് എന്നിവയില്‍ വടി മഞ്ചുവിരട്ട് എന്ന ജല്ലിക്കെട്ട് രീതിയാണ് കേരളത്തിലെ വട്ടവടയില്‍ നടന്നുവരുന്നത്
Post Your Comments