കൊച്ചി: മുനമ്പത്തു നിന്നു വിദേശത്തേക്ക് ആളുകളെ അനധികൃതമായി കടത്തിയതു സംബന്ധിച്ച കേസിൽ രാജ്യാന്തര അന്വേഷണ ഏജൻസികളുടെ സഹായം തേടി കേരള പോലീസ്. തീരം വിട്ടവർ ഓസ്ട്രേലിയയിലേക്ക് തന്നെയാണോ പോയത് എന്ന് വ്യക്തത വരുത്താനാണിത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴിയാണ് പോലീസ് രാജ്യാന്തര അന്വേഷണ ഏജൻസികളുടെ സഹായം തേടിയത്. ഐബി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ ഓസ്ട്രേലിയ ന്യൂസിലാന്‍റ് അടക്കമുള്ള വിദേശ രാജ്യങ്ങളുമായും ആശയ വിനിമയം നടത്തി. ബോട്ടിൽ പോയ സംഘം അവിടെ എത്തിയോ, ക്രിസ്തുമസ് ഐലന്‍റിൽ തന്നെയാണോ എത്തുക എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണിത്.
അവർ അവിടെ എത്തി എന്നുറപ്പിച്ചാൽ മാത്രമെ പോലീസിന് കേസുമായി ബന്ധപ്പെട്ട സുപ്രധാന തെളിവ് ലഭിക്കുകയുള്ളു.ഡൽഹിയിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രഭുവിനെയും മറ്റ് പലരേയും ചോദ്യം ചെയ്തെങ്കിലും എവിടെക്കാണ് ഇവർ പോയത് എന്ന കാര്യങ്ങളിൽ വ്യക്തമായ നിഗമനത്തിലെത്താൻ പോലീസിന് കഴിഞ്ഞില്ല.നൂറിലധികം പേർ തീരം വിട്ടു എന്നായിരുന്നു പോലീസിന്റെ നിഗമനം.
Post Your Comments