Latest NewsKerala

അടച്ചുപൂട്ടിയ ഷുഗർ ഫാക്ടറിയിൽ പുതിയ സംരംഭവുമായി മന്ത്രി കെ കൃഷ്ണന്‍ക്കുട്ടി

പാലക്കാട്: അടച്ചുപൂട്ടിയ ചിറ്റൂർ ഷുഗർ ഫാക്ടറിയിൽ പുതിയ സംരംഭവുമായി മന്ത്രി കെ കൃഷ്ണന്‍ക്കുട്ടി. ഫാക്ടറിയിൽ ഫുഡ് പാർക്ക് തുടങ്ങുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്നും പാലക്കാട്ടെ കർഷകർക്ക് ഉപകാരപ്രദമാകുന്ന രീതിയിലാവും പദ്ധതിയുടെ നടത്തിപ്പെന്നും മന്ത്രി പറഞ്ഞു.

കാർഷികമേഖലക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ടുളള ഭക്ഷ്യസംസ്കരണമാണ് ലക്ഷ്യമിടുന്നത്. മൂല്യവർദ്ധിത ഉത്പന്നങ്ങളായ പഴച്ചാർ, വൈൻ എന്നിവയും ഇവിടെ നിന്ന് ഉത്പാദിപ്പിക്കുളള പദ്ധതി രേഖയാണ് തയ്യാറാകുന്നത്. വിഷയത്തിൽ എക്സൈസ് – ഭക്ഷ്യ- കൃഷി മന്ത്രി തലത്തിൽ പ്രാഥമിക ചർച്ച പൂർത്തിയായി. സാധ്യത പഠനം വ്യവസായ വികസന കോർപ്പറേഷൻ നടത്തും

നഷ്ടത്തെ തുടര്‍ന്ന് 2002 ല്‍ അടച്ചുപൂട്ടിയതാണ് മേനോൻപാറയിലെ ചിറ്റൂർ ഷുഗർ ഫാക്ടറി. പിന്നീട് മലബാർ ഡിസ്റ്റലറി ആയി പേരുമാറി. മദ്യോത്പാദനത്തിന് ലക്ഷ്യമിട്ടെങ്കിലും ബ്രൂവറി വിവാദത്തോടെ ഈ നീക്കവും സർക്കാർ ഉപേക്ഷിച്ചു. ഈ സാഹച്യത്തിലാണ് ഭക്ഷ്യ സംസ്കരണ കേന്ദ്രമെന്ന ആശയത്തിലേക്ക് സർക്കാരെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button