കൊച്ചി: കിടപ്പുമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തിയ കേസില്‍ വയനാട് സ്വദേശി ഹരി അറസ്റ്റില്‍. ചേരാനെല്ലൂരിലെ വസ്ത്രസ്ഥാപനത്തില്‍ ജീവനക്കാരനായ ഇയാളെ ചേരാനെല്ലൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.
ചേരാനെല്ലൂര്‍ പള്ളിക്കവലയില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഹരി. സമീപത്തെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന്റെ സ്വകാര്യ ദൃശ്യങ്ങളാണ് വെന്റിലേറ്ററിലൂടെ ഇയാള്‍ പകര്‍ത്തിയത്.
ഞായറാഴ്ച ഉച്ചയോടെ വെന്റിലേറ്ററിന് സമീപം ക്യാമറ ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ പരിസരവാസികളെ കാര്യം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പ്രതിയെ ചോദ്യം ചെയ്യുകയും പ്രതിയുടെ പക്കല്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പ്രതി ജോലിചെയ്യുന്ന സ്ഥാപനത്തിലും പരിശോധനകള്‍ നടത്തി.
Post Your Comments