![kanana patha](/wp-content/uploads/2019/01/kanana-patha.jpg)
ഇടുക്കി: വണ്ടിപ്പെരിയാര്‍ സത്രം കാനനപാതവഴി ശബരിമലയിലേയ്ക്ക് എത്തിയ അയ്യപ്പഭക്തരുടെ എണ്ണത്തില്‍ വന്‍ കുറവ്. 23,577 അയ്യപ്പഭക്തര്‍ മാത്രമാണ് ഇത്തവണ കാനനപാതവഴി എത്തി ദര്‍ശനം നടത്തി മടങ്ങിയത്. എരുമേലി അഴുത കാനനപാത കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തര്‍ ശബരിമലയിലേയ്ക്ക് എത്താന്‍ വണ്ടിപ്പെരിയാര്‍ സത്രം പുല്ലുമേട് പാതയാണ് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം 48,000ത്തോളം ഭക്തര്‍ ഈ പാത ഉപയോഗിച്ചു. ഇത്തവണ 21091 മുതിര്‍ന്ന അയ്യപ്പന്‍മാരും 1918 കുട്ടികളും 434 കുട്ടി മാളികപ്പുറങ്ങളും 134 മുതിര്‍ന്ന മാളികപ്പുറങ്ങളുമാണ് പുല്ലുമേട് വഴി കടന്നു പോയത്.
ഇതു കൂടാതെ 4000ത്തോളം ഭക്തരാണ് പുല്ലുമേടെത്തി മകരജ്യോതി ദര്‍ശിച്ചത്. ഇതും മുന്‍ വര്‍ഷത്തേതിന്റെ പകുതി മാത്രമാണ്.
Post Your Comments