കൊച്ചി: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ മകള്‍ വേദ (ആമി) കേന്ദ്രകഥാപാത്രമായെത്തുന്ന ഹ്രസ്വ ചിത്രം തരംഗമാകുന്നു. ബലൂണ്‍ എന്നു പേരുള്ള ചിത്രം ജ്യോതിഷ് താബോര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
സമൂഹത്തില്‍ വലിയ വില മതിക്കുന്ന, ചര്‍ച്ചാവിഷയമായ ഒരു ആശയം കുഞ്ഞു മനസുകളുടെ വികാരങ്ങളിലൂടെ ലളിതമായി, അതിമനോഹരമായി അവതരിപ്പിക്കുകയാണ് സംവിധായകന്‍. രണ്ടു പെണ്‍കുട്ടികളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. വേദ ധര്‍മജനോടൊപ്പം നിരഞ്ജന ജിനേഷ്, പ്രിയ ജിനേഷ്, നോബിള്‍ ജോസ് എന്നിവരും അഭിനയിക്കുന്നു. ധര്‍മജന്‍ ബോള്‍ഗാട്ടി തന്നെയാണ് നിര്‍മാണം. മികച്ച പ്രതികരണമാണ് ഈ കുഞ്ഞുചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.
Post Your Comments