Latest NewsKeralaIndia

അയ്യപ്പന്റേയും കെ സുരേന്ദ്രന്റെയും ചിത്രം വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ അഭ്യർത്ഥന

അയ്യപ്പന്റെയും കെ സുരേന്ദ്രന്റെയും ചിത്രം വച്ച്‌ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം പണം ചോദിക്കുന്നെന്നു സോഷ്യൽ മീഡിയ പരിഹാസം. പിണറായിയുടെ പടം വെച്ചാൽ കാശുകിട്ടില്ലെന്ന് സിപിഎമ്മിന് മനസ്സിലായെന്ന് പരിഹാസവുമായി സോഷ്യൽ മീഡിയ രംഗത്തെത്തി. കഴിഞ്ഞ ദിവസം ശബരിമല കർമ്മ സമിതി ശതം സമർപ്പയാമി എന്ന പേരിൽ ഒരു കാമ്പയിൻ നടത്തിയിരുന്നു. ശബരിമല സംഭവങ്ങളിൽ അറസ്റ്റിലായവരുടെ കേസ് നടത്തിപ്പിനും മറ്റുമായാണ് ഈ കാമ്പയിൻ ആരംഭിച്ചത്.

ഇതിനു സോഷ്യൽ മീഡിയയിൽ വളരെയധികം അംഗീകാരം ലഭിച്ചതോടെ സിപിഎം അനുകൂലികൾ ഇതിലെ അക്കൗണ്ട് നമ്പർ മാറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടേതാക്കി പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് സോഷ്യൽ മീഡിയ പരിഹാസവുമായി രംഗത്തെത്തിയത്. വിശ്വാസികളോട് ധന സമര്‍പ്പണം ചെയ്യാന്‍ ആവശ്യപ്പെട്ട് കര്‍മ്മ സമിതി ചെയര്‍ പേഴ്സണ്‍ കെ.പി ശശികല ടീച്ചര്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.

ഇതോടെ അഭ്യര്‍ത്ഥനയില്‍ ദുരിതാശ്വാസ നിധിയുടെ നമ്പർ എഡിറ്റ് ചെയ്ത് ചേര്‍ത്ത് പണം തട്ടാനുള്ള ശ്രമവുമായി സിപിഎം സൈബര്‍ സംഘം രംഗത്തെത്തുകയായിരുന്നു. ഇത് കൂടാതെ പല ഇടതു അനുഭാവികളും അയ്യപ്പന്റേയും കെ സുരേന്ദ്രന്റെയും ഫോട്ടോകൾ വെച്ച് ദുരിതാശ്വാസ നിധിയുടെ അക്കൗണ്ടും ചേർത്ത് പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ വളരെയധികം പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button