ഈ പ്രണയത്തിന് മുന്നില്‍ കാന്‍സറിന് തോല്‍ക്കാതിരിക്കാനാവില്ല. കാന്‍സറെന്ന വില്ലനെ പ്രണയം കൊണ്ട് തോല്‍പ്പിച്ച് ഷാനും ശ്രുതിയും ജീവിതയാത്ര തുടരുകയാണ്. എന്തിനെയും ചിരിച്ചുകൊണ്ട് നേരിടുന്ന ശ്രൂതി കാന്‍സറിനെയും ചിരിച്ചുകൊണ്ടാണ് നേരിട്ടത്. കോളേജ് കാലത്ത് തുടങ്ങിയ പ്രണയത്തിനോടാണ് കാന്‍സര്‍ എന്ന വില്ലന്‍ തല കുനിച്ച് മടങ്ങിയത്. പിറന്നാള്‍ ദിവസം തന്റെ പ്രിയതമക്ക് ആശംസകള്‍ നേരുകയാണ് ഷാന്‍.
എന്റെ ചെമ്പൂന്റെ പിറന്നാളാണ്. ഒന്ന് പിറന്നാള്‍ എന്ന് പറയാനാണ് എനിക്കിഷ്ടം. ജീവിതത്തിലേക്ക് കടന്നുവന്ന കാന്‍സര്‍ വില്ലനെ ചിരിച്ച് കൊണ്ട് നേരിട്ട് അതിനെ കീഴടക്കി പൂര്‍വാധികം ശക്തിയോടെ പുനര്‍ജനിച്ചു… ഒരായിരം ജന്മങ്ങള്‍ വാഗ്ദാനം നല്‍കുന്നില്ല…, ഒരായിരം വര്‍ഷങ്ങള്‍ പറയുന്നില്ല. കൂടെയുള്ള നിന്നെ അറിയാനും നിന്നെ ചേര്‍ന്ന് നിക്കാനും സ്‌നേഹിക്കാനും കാണാനും കഴിയുന്നിടത്തോളം പൊന്ന് പോലെ നോക്കും-ഷാന്‍ പറയുന്നു. കീമോയെത്തുടര്‍ന്ന് മുടി കൊഴിഞ്ഞതോടെ ശ്രുതിക്ക് കൂട്ടായി ഷാനും തല മൊട്ടയടിച്ചിരുന്നു. പന്ത്രണ്ടാം കീമോയും കഴിഞ്ഞ് കാന്‍സറിനെ തുരത്തിയ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിരുന്നു.
Post Your Comments