കണ്ണൂര്‍: ലൈംഗിക ആരോപണത്തെ തുടർന്ന് പുറത്താക്കിയ സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശി വീണ്ടും നേതൃത്വത്തിലേക്ക് തിരിച്ചെത്തുന്നു. ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന്(എഐഎല്‍യു) കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി പി.ശശിയെ തെരഞ്ഞെടുത്തു. ഞായറാഴ്ച നടന്ന സമ്മേളനത്തിലാണ് തെരഞ്ഞെടുത്തത്.
സിപിഎമ്മില്‍ നിന്നു പുറത്താക്കിയ പി.ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് ഏഴു വർഷങ്ങൾക്ക് ശേഷം തിരികെ എടുത്തിരുന്നു. ലൈംഗികാരോപണക്കേസില്‍ ശശിയെ കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തിലാണ് തിരിച്ചെടുത്തത്.
Post Your Comments