ലണ്ടന്‍: ബ്രെക്സിറ്റ് കരാറില്‍ നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് മധ്യസ്ഥയാകണമെന്ന് മുന്‍ പ്രധാനമന്ത്രി ജോണ്‍ മേജര്‍. മേയ്ക്ക് പുതിയ ബ്രെക്സിറ്റ് കരാര്‍ കൊണ്ടുവരേണ്ടതുണ്ട്. എന്നാല്‍ പാര്‍ലമെന്റ് ആഗ്രഹിക്കുന്ന തരത്തില്‍ ഒരു കരാര്‍ കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഈ വിഷയത്തില്‍ അവര്‍ മധ്യസ്ഥയായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. താന്‍ മുന്നോട്ടുവെച്ച ബ്രെക്സിറ്റ് കരാര്‍ ദേശീയ താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്നുള്ള പിടിവാശി മേയ് ഉപേക്ഷിക്കണമെന്നും മേജര്‍ പറഞ്ഞു.
ബ്രെക്സിറ്റ് പ്രശ്നം പരിഹരിക്കാനുള്ള വഴികളെല്ലാം പാര്‍ലമെന്റില്‍ വോട്ടിനിടണം. ഭൂരിപക്ഷം അംഗീകരിക്കുന്ന മാര്‍ഗവുമായി മുന്നോട്ടുപോകാമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. മേയുടെ കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളിയതോടെ തിങ്കളാഴ്ച മേയ് പുതിയ കരാര്‍ അവതരിപ്പിക്കേണ്ടതുണ്ട്.
Post Your Comments