KeralaLatest News

കുട്ടിക്കാലം മുതല്‍ കുറ്റവാസന : എസ്‌റ്റേറ്റ് ഇരട്ടക്കൊല ചുരുളഴിഞ്ഞപ്പോള്‍ പുറത്തായത് മുഖ്യപ്രതിയുടെ ദുരൂഹത നിറഞ്ഞ ജീവിതം

തൊടുപുഴ : ചിന്നക്കനാല്‍ എസ്റ്റേറ്റ് ഇരട്ടക്കൊല ചുരുളഴിഞ്ഞപ്പോള്‍ പുറത്തുവന്നത് മുഖ്യപ്രതി ബോബിന്റെ ദുരൂഹത നിറഞ്ഞ ജീവിതം. ബോബിന് കുട്ടിക്കാലം മുതല്‍ കുറ്റവാസനയെന്ന് പൊലീസ്.
നാട്ടില്‍ അധികം അടുപ്പക്കാര്‍ ഇല്ലാത്ത ബോബിന്‍ വീട്ടുകാരുമായും നല്ല ബന്ധത്തില്‍ അല്ല. രണ്ടര വര്‍ഷം മുന്‍പ് വരെ എറണാകുളത്ത് ഡ്രൈവര്‍ ജോലി നോക്കിയിരുന്ന ബോബിന്‍ അവിടെ രണ്ട് മോഷണക്കേസുകളില്‍ പ്രതിയായി. മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ അറസ്റ്റിലായ ബോബിന്‍ ശിക്ഷാ കാലാവധിക്കുള്ളില്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ വാറന്റ് ആയി. ബോബിന്റെ പിതാവിനെ പത്ത് വര്‍ഷം മുന്‍പ് കാണാതായിരുന്നു. അമ്മയും സഹോദരനുമാണ് കുളപ്പാറച്ചാലിലെ വീട്ടില്‍ താമസിക്കുന്നത്.

എറണാകുളം സ്വദേശിനിയെ ആണ് ബോബിന്‍ വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് ഒരു കുട്ടിയും ഉണ്ട്. 2010ല്‍ സഹോദരന്റെ വിവാഹത്തിന് ആണ് ബോബിന്റെ ഭാര്യയും കുട്ടിയും അവസാനമായി നാട്ടിലെത്തിയത്. അതിന് ശേഷം ഇടയ്ക്കിടെ ബോബിന്‍ എറണാകുളത്ത് എത്തി ഇവരോടൊപ്പം താമസിച്ചിരുന്നു.

കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ കുളപ്പാറച്ചാല്‍ പഞ്ഞിപ്പറമ്ബില്‍ ബോബിന്‍ പിടിയിലായത് രജനീകാന്തിന്റെ പുതിയ ചിത്രമായ ‘പേട്ട’ കണ്ട ശേഷം തിയറ്ററില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു

shortlink

Post Your Comments


Back to top button