ന്യൂഡല്‍ഹി: ബിജെപി മുതിര്‍ന്ന നേതാവും പാര്‍ലമെന്റംഗവുമായ ഉദയ്സിംഗ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രശസ്തി അതിവേഗം ഇടിയുകയാണെന്നും അതിനാലാണ് പാര്‍ട്ടി വിടുന്നതെന്നും രാജി പ്രഖ്യാപനം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു. പൂര്‍ണിയ ജില്ലയില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് ഉദയ്സിംഗ്.
ബിജെപി അധികാരത്തിന് വേണ്ടി മാത്രമാണ് ബീഹാറില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഉദയ്സിംഗ് പറയുന്നു. 2004 ലാണ് പാര്‍ട്ടിയില്‍ ചേരുന്നത്. അന്ന് വാജ്പെയുടെ നേതൃത്വത്തെ വിശ്വസിച്ചായിരുന്നു പാര്‍ട്ടിയിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ ആ ശക്തി പാര്‍ട്ടിക്കില്ല. അധികാരത്തിന് വേണ്ടി മൂല്യങ്ങള്‍ ബലികഴിക്കുകയാണെന്നും ഉദയ്സിംഗ് പറഞ്ഞു
Post Your Comments