കൊച്ചി: മുനമ്പം മനുഷ്യക്കടത്തിന് പിന്നിലുളള ശ്രീകാന്തനും സെല്‍വനുമടക്കമുള്ള പത്ത് ഇടനിലക്കാരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് നൂറിലധികം പേര്‍ മുനമ്പത്ത് നിന്ന് പോയ ബോട്ടിലുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. അടിത്തട്ടിലടക്കം ആളെ നിറച്ചാണ് മുനമ്ബത്ത് നിന്നും ബോട്ട് പോയതെന്നാണ് റിപ്പോര്‍ട്ട്. . ബോട്ടിന്‍റെ വെള്ളം നിറയ്ക്കുന്ന ടാങ്കില്‍ ഇന്ധനം നിറച്ചു. ഇരുപത് ദിവസത്തേക്കുള്ള അരിയും സാധനങ്ങളുമാണ് ബോട്ടില്‍ കരുതിയിരിക്കുന്നത്.
മുനമ്പത്ത് നിന്നുളള യാത്ര ഏകോപിപ്പിച്ചതില്‍ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രഭുവിനെ അറസ്റ്റ് ചെയ്യും. ബോട്ടില്‍ കയറി ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ പരാജയപ്പെട്ട പ്രഭുവിനെ ഇന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദില്ലിയില്‍ പണം പിരിക്കാനും ആളെ കൂട്ടാനും പ്രഭുവും ഉണ്ടായിരുന്നു. പ്രഭുവിനൊപ്പം ദീപക് എന്നയാളെയും പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരുടേയും ഭാര്യയും മക്കളും ബോട്ടില്‍ കയറിപ്പോയെന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്.
Post Your Comments