KeralaLatest News

വഖഫ് ട്രൈബ്യൂണലില്‍ പുതിയ തീരുമാനവുമായി സര്‍ക്കാര്‍

മലപ്പുറം: വഖഫ് ട്രൈബ്യൂണലില്‍ അംഗങ്ങളെ നിയമിച്ചതില്‍ എതിര്‍പ്പ് പ്രകടപ്പിച്ച ഇ.കെ.വിഭാഗം സുന്നികളുടെ കാര്യത്തില്‍ പുതിയ തീരുമാനവുമായി സര്‍ക്കാര്‍. ഇ കെ വിഭാഗം സുന്നികള്‍ക്കും പ്രാതിനിധ്യം നല്‍കിക്കൊണ്ടാണ് പുതിയ തീരുമാനം. നേരത്തേ ട്രൈബ്യൂണലില്‍ പ്രാതിനിധ്യമില്ലാത്തതിനെ തുടര്‍ന്ന് ഇ.കെ.വിഭാഗം സുന്നി നേതൃത്വം മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് മന്ത്രി കെ.ടി ജലീലുമായി മലപ്പുറം തവനൂരില്‍ സമസ്ത നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

നേരത്തേ പ്രതിഷേധത്തെ തുടര്‍ന്ന് സമസ്ത വഖഫ് അദാലത്ത് ബഹിഷ്‌കരിക്കാനും ട്രൈബ്യൂണല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചു.ഇതോടെയാണ് സമസ്തയെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ ചര്‍ച്ചക്ക് വിളിച്ചത്. ചെയര്‍മാനായി ജില്ല ജഡ്ജി കെ. സോമന്‍ ചെയര്‍മാനായ ട്രൈബ്യൂണലില്‍ അദ്ദേഹത്തെ കൂടാതെ ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി എ.സി. ഉബൈദുല്ല, അഭിഭാഷ?കന്‍ ടി.കെ. ഹസന്‍ തുടങ്ങിയവരയാണ് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരുന്നത്. എന്നാല്‍ ചെയര്‍മാന്‍ ഒഴികെയുള്ള രണ്ടംഗങ്ങളും കാന്തപുരം എ.പി.അബൂബക്കറുമായി അടുത്തു നില്‍ക്കുന്നവരാണ് എന്നതായിരുന്നു ഇ.കെ.വിഭാഗം സുന്നികളുടെ എതിര്‍പ്പിന്റെ കാരണം. അതേസമയം പാതിനിധ്യത്തില്‍ ഉറപ്പ് കിട്ടിയതോടെ സമസ്ത പ്രതിഷേധം അവസ്‌നിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button