Latest NewsKeralaIndia

രണ്ട് ലക്ഷം പേര്‍ പങ്കെടുക്കുന്ന അയ്യപ്പഭക്ത സംഗമം നാളെ: പരിപാടിയില്‍ മാതാ അമൃതാനന്ദമയിയും

നാളെ വൈകുന്നേരം മൂന്ന് മണിക്ക് മ്യൂസിയം, പിഎംജി എന്നിവിടങ്ങളില്‍ നിന്നും നാമജപ ഘോഷയാത്രകള്‍ ആരംഭിക്കും.

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചുകൊണ്ട് നാളെ തിരുവനന്തപുരത്ത് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ അയ്യപ്പഭക്ത സംഗമം നടക്കും. രണ്ട് ലക്ഷം പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മുഖ്യാതിഥി മാതാ അമൃതാനന്ദമയിയായിരിക്കും.നാളെ വൈകുന്നേരം മൂന്ന് മണിക്ക് മ്യൂസിയം, പിഎംജി എന്നിവിടങ്ങളില്‍ നിന്നും നാമജപ ഘോഷയാത്രകള്‍ ആരംഭിക്കും.

ഇവ എല്‍.എം.എസ് ജംഗ്ഷനില്‍ സംഗമിച്ച്‌ പുത്തരിക്കണ്ടം മൈതാനത്തിലേക്ക് പുറപ്പെടുന്നതായിരിക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നാമജപയാത്രകള്‍ കിഴക്കേകോട്ടയില്‍ ഒത്തുചേരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആദ്ധ്യാത്മിക ആചാര്യന്മാരും സമുദായ സംഘടനാ നേതാക്കളും അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുക്കും.

പരിപാടിയിലേക്ക് എൻ.എസ്.എസിന്റെ പിന്തുണ തേടിയിട്ടുണ്ടെന്നും അയ്യപ്പ കര്‍മ്മ സമിതി ജനറല്‍ കണ്‍വീന്‍ എസ്.ജെ.ആര്‍.കുമാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button