ഭോപ്പാല്‍: ഭാര്യയുടെ സെല്‍ഫി ഭ്രാന്ത് അതിരുകടന്നത്തോടെ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് യുവാവ്. മധ്യപ്രദേശിലാണ് സംഭവം. വിവാഹം കഴിഞ്ഞതു മുതല്‍ ഇരുപത്തി നാലു മണികൂറും ഭാര്യ സ്മാര്‍ട്ട്ഫോണിലാണ് സമയം ചിലവഴിക്കുന്നത് എന്നും അതിനാല്‍ ഇനിയും യുവതിയോടൊപം ജീവിക്കാനാകില്ലാ എന്നും ഭര്‍ത്താവ് പരാതിയില്‍ പറയുന്നു.
താനുമായി സംസാരിക്കാന്‍ പോലും ഭാര്യ സമയം കണ്ടെത്താറില്ല. മുഴുവന്‍ സമയവും സെല്‍ഫി എടുക്കുന്നതിനും സ്മാര്‍ട്ട്ഫോണിലുമാണ് ചിലവഴിക്കുന്നത്. ഇതിനിടയില്‍ താന്‍ ഭക്ഷണം കഴിച്ചോ എന്നതുപോലും ഭാര്യ ശ്രദ്ധിക്കാറില്ല. ഭാര്യക്ക് സെല്‍ഫി ആസക്തിയാണെന്നും ഭര്‍ത്താവ് കോടതിയില്‍ വാദം ഉന്നയിച്ചു. എന്നാല്‍ ഭര്‍ത്താവിന്റെ വാദങ്ങളെ ആകെ യുവതി തള്ളി.
തനിക്ക് സ്മാര്‍ട്ട് ഫോണ്‍ ഇല്ലാ എന്നും സാധാരണ ഫോണ്‍ മാത്രമാണ ഉള്ളത് എന്നും ഭാര്യ കോടതിയില്‍ വ്യക്തമാക്കി. മാത്രമല്ല ഭര്‍ത്താവ് വീട്ടിലുള്ളവരോട് പോലും സംസാരിക്കാന്‍ തന്നെ അനുവദിച്ചിരുന്നില്ല എന്നും യുവതി കോടതിയില്‍ പറഞ്ഞു. ഇതോടെ ഇരുവര്‍ക്കും കൌണ്‍സിലിംഗ് നല്‍കാന്‍ കോടതി ഉത്തരവിട്ടു.
Post Your Comments