ശീതകാല പച്ചക്കറി കൃഷിയുടെ വിളനിലമായ ഇടുക്കിയിലെ വട്ടവടയില്‍ കനത്ത മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് വ്യാപക കൃഷി നാശം. നൂറ്റി അമ്പത് ഏക്കറോളം വരുന്ന സ്ഥലത്തെ കൃഷികള്‍ക്കാണ് മഞ്ഞുവീഴ്ച്ച തിരിച്ചടിയാകുന്നത്.
ഏറ്റവും അധികം പച്ചക്കറി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളില്‍ ഒന്നാണ് വട്ടവട. പ്രളയത്തിന് ശേഷം പ്രതീക്ഷയോടെ നട്ടുപരിപാലിച്ച കൃഷിവിളകള്‍കളാണ് മഞ്ഞു വീഴ്ചയോടെ വീണ്ടും നശിച്ചത്. പ്രളയത്തില്‍ ഇവിടെ കൃഷി പാടേ നശിച്ചിരുന്നു. ഇതിന് ശേഷം രണ്ടാംഘട്ടമായി ഇറക്കിയ കൃഷി വിളവെടുപ്പിന് പാകമാകുന്നതിനിടെയാണ് മഞ്ഞുവീഴ്ച്ച തിരിച്ചടിയായത്. പകല്‍ നേരത്തെ അതിശക്തമായ വെയിലും രാത്രിയിലെ കനത്ത മഞ്ഞ് വീഴ്ചയുമാണ് കൃഷിവിളകള്‍ കരിഞ്ഞുണങ്ങുവാനുള്ള പ്രധാന കാരണം. നൂറിലധികം വരുന്ന കര്‍ഷകരുടെ 150 ഏക്കര്‍ സ്ഥലത്തെ കൃഷിയാണ് നശിച്ചിരിക്കുന്നത്. കാബേജ്, ക്യാരറ്റ്, ബട്ടര്‍ ബീന്‍സ്, പട്ടാണി, അടക്കമുള്ള കൃഷികളാണ് കൂടുതലായും നശിച്ചിരിക്കുന്നത്.
പ്രളയത്തില്‍ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടരിഹാരം പ്രഖ്യാപിച്ചെങ്കിലും തങ്ങള്‍ക്ക് അത് ലഭ്യമായിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും നടത്തിയ കൃഷി പാടേ നശിച്ചതോടെ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
Post Your Comments