ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബെഹന്‍ജി ഉപേക്ഷിച്ചു പോകുമ്പോള്‍ ദീദിയെ ഓര്‍ക്കുകയെന്നത് സ്വാഭാവികമാണെന്നു മന്ത്രി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ റാലിയെ പിന്തുണച്ച് കത്തയച്ചതിന് പിന്നാലെയായിരുന്നു സ്മൃതി ഇറാനിയുടെ പരിഹാസം. പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി റാലി നടത്തുന്നത് അവര്‍ക്കൊന്നും ബിജെപിയെ ഒറ്റയ്ക്ക് നേരിടാനാവില്ലെന്നതാണ് വ്യക്തമാക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. അതേസമയം ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ട് എസ്.പിയും മായാവതിയുടെ ബിഎസ്പിയും തമ്മില്‍ സഖ്യമുണ്ടാക്കിയതിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.
Post Your Comments