തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയ 51 യുവതികളുടേതെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടിക തെറ്റാണെന്നു വീണ്ടും തെളിഞ്ഞു. പട്ടികയില്‍ 21ആമത്തെ പേരിലുള്ള പരംജ്യോതി സ്ത്രീയാണെന്നാണ് പട്ടികയില്‍ സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍ താന്‍ സ്ത്രീയായി മാറിയതിന്റെ ഞെട്ടലിലാണ് പരംജ്യോതി. പട്ടികയില്‍ പറഞ്ഞിരിക്കുന്ന മറ്റ് വിവരങ്ങളെല്ലാം ശരിയാണെന്നും എന്നാല്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് രേഖപ്പെടുത്തിയപ്പോള്‍ തെറ്റിപ്പോയതായിരിക്കാമെന്നുമാണ് പരംജ്യോതിയുടെ പ്രതികരണം.
പട്ടികയിലെ ആദ്യ പേരുകാരിയായ ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ സ്വദേശിയായ പദ്മാവതിക്ക് 48 വയസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് 55 വയസാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകള്‍ തെളിയിക്കുന്നുണ്ട്. ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങള്‍ക്ക് അമ്പത് വയസ് കഴിഞ്ഞുവെന്ന രേഖകളുമായി രംഗത്തെത്തിയത്. ഓണ്‍ലൈന്‍ വഴി രജിസ്‌റ്റര്‍ ചെയ്‌ത് ദര്‍ശനം നടത്തിയ 51 പേരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്.
എന്നാല്‍ കേരളത്തില്‍ നിന്നുള്ള ആരുടെയും പേര് വിവരങ്ങള്‍ പട്ടികയില്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്. ഇതിന് പിന്നാലെയാണ് പട്ടികയിലെ പൊരുത്തക്കേടുകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് വന്‍ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.വ്യക്തമായി പരിശോധിക്കാതെ സുപ്രീം കോടതിയില്‍ പട്ടിക സമര്‍പ്പിച്ചതാണ് സര്‍ക്കാരിന് വിനയായത്.
Post Your Comments