KeralaLatest News

ഒടുവിൽ പുലി കെണിയിൽ കുടുങ്ങി

വയനാട്: ഗൂഡലായ്ക്കുന്നിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. ഗൂഡലായ്ക്കുന്നിലും പരിസരത്തും ഇനിയും പുലികളുണ്ടെന്ന സംശയത്തില്‍ വനപാലകര്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം, കെണിയിൽ കുടുങ്ങിയ പുലിയെ വയനാട് വന്യജീവി സങ്കേതത്തിലേക്ക് തുറന്നുവിടാനാണ് തീരുമാനം.

രണ്ടാഴ്ചയായി ഗൂഡലായ്ക്കുന്നിൽ രാപകലില്ലാതെ പുലിയിറങ്ങുന്നു. പുലി വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നാനും തുടങ്ങിയതോടെ നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധം തുടങ്ങി. ഇതിനെത്തുടർന്ന് വനപാലകര്‍ കൂടുവെക്കാന്‍ തീരുമാനിച്ചു. കൂടുവെച്ച് ഒരാഴ്ച കഴിഞ്ഞാണ് പുലി കുടുങ്ങിയത്. കൂടുതൽ പുലികളുണ്ടോ എന്ന് പരിശോധിക്കുമെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. ഇപ്പോള്‍ കുടുങ്ങിയ നാലുവയസ് പ്രായമുള്ള‍ പെൺപുലിയെ ഉള്‍കാട്ടിലേക്ക് തുറന്നുവിടാനാണ് വനംവകുപ്പിന്‍റെ തീരുമാനം

shortlink

Post Your Comments


Back to top button