കോഴിക്കോട്: ഇടപാടുകാരംെ ഭീഷണിപ്പെടുത്തി ഹീര ഗോള്‍ഡ് എക്‌സിം മേധാവി നൗഹീറ ഷെയ്ഖ്. കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് പിന്നാലെയാണ് നൗഹീറ ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നത്. സംഭവത്തെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയാല്‍ നിക്ഷേപിച്ച പണംപോലും ലഭിക്കില്ല എന്നാണ് നൗഹീറയുടെ ഭീഷണി. ഹൈദരാബാദിലെ സ്വന്തം മാധ്യമ സ്ഥാപനം വഴിയാണ് അവര്‍ വീഡിയോ അടങ്ങിയ ഭീഷണിസന്ദേശം പ്രചരിപ്പിച്ചത്. ഇതേ തുടര്‍ന്ന് കോടികള്‍ നഷ്ടമായവര്‍ പോലും പരാതിയില്‍നിന്നു പിന്‍മാറി
മതവിശ്വാസത്തെ ദുരൂപയോഗം ചെയ്തു കേരളത്തില്‍നിന്നു മാത്രം 300 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയിരിക്കുന്നത്. അതേസമയം ക്യാമറയ്ക്കു മുന്നിലെത്തി വീഡിയോ പ്രചരിപ്പിക്കുന്നത് നൗഫീറയുടെ പുതിയ ഏര്‍പ്പാടൊന്നുമല്ല. അവശ്യഘട്ടങ്ങളിലെല്ലാം നൗഫീറ വീഡിയോയുമായി എത്താറുണ്ട്. അതേസമയം ഭീഷണിയാണ് ആവശ്യമെങ്കില്‍ ഭീഷണിപ്പെടുത്തുകയും ചെയ്യും.
ഹീര ഗോള്‍ഡ് എക്‌സിമില്‍ പണം നിക്ഷേപിച്ചവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണു സ്വരം കടുപ്പിച്ചത്. പരാതി നല്‍കുന്നവര്‍ക്കൊന്നും പണം തിരിച്ചു കിട്ടില്ലെന്നാണു പുതിയ ഭീഷണി. അതേസമയം സ്ഥാപനം പണം കൈപ്പറ്റിയതിനു കൃത്യമായ രേഖകളുമായി വരുന്നവര്‍ക്കേ പണം തിരിച്ചു തരൂവെന്നു പറഞ്ഞതോടെ ഭൂരിഭാഗം പരാതിക്കാരും പിന്‍വലിഞ്ഞു.
ബാങ്കു വഴിയും നിരവധി ആളുകള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍ ഹീര ഗോള്‍ഡിന്റെ പേരില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഇവരുടെ പക്ഷമുള്ള ഏക രേഖ. കേരളത്തിനു പുറമെ വിവിധ സംസ്ഥാനങ്ങളിലായി ആയിരക്കണക്കിനു കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് സ്ഥാപനം നടത്തിയിട്ടുണ്ട്.
Post Your Comments