ന്യൂഡല്‍ഹി: എച്ച്വണ്‍ എന്‍വണ്‍ ബാധിച്ച ബി.ജെ.പി. ദേശീയധ്യക്ഷന്‍ അമിത് ഷാ രണ്ട് ദിവസത്തിനകം ആശുപത്രി വിട്ടേക്കുമെന്ന് സൂചന. ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച അദ്ദേഹം സുഖം പ്രാപിച്ച് വരുന്നതായി അദ്ദേഹത്തെ സന്ദര്‍ശിച്ച നേതാക്കള്‍ പറഞ്ഞു. ഷായുടെ ആരോഗ്യസ്ഥിതി അറിയാന്‍ സംസ്ഥാന ആരോഗ്യമന്ത്രി അശ്വിനി ചൗബേ എയിംസില്‍ എത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, അനുപ്രിയ പട്ടേല്‍, ബി.ജെ.പി. നേതാവ് മനോജ് തിവാരി, പിയൂഷ് ഗോയല്‍ തുടങ്ങിയവരും ഷായെ സന്ദര്‍ശിച്ചു.
Post Your Comments